Advertisement

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ടപ്രചരണം അവസാനിച്ചു

November 1, 2020
2 minutes Read

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടപ്രചരണം അവസാനിച്ചു. സീമാഞ്ചൽ മേഖലയിലെ 94 മണ്ടലങ്ങളിലെ പ്രചരണമാണ് കൊട്ടിക്കലാശിച്ചത്. ചൊവ്വാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിനൊടനുബന്ധമായി അതിശക്തമായ സുരക്ഷയാണ് ഇതിനകം 94 മണ്ടലങ്ങളിലും തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്തെ ജനങ്ങളെ തെറ്റിധരിപ്പിക്കാൻ രാഹുലും തേജസ്വിയും നടത്തിയ ശ്രമങ്ങൾ വിജയിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു.

അധികാരം നിലനിർത്താൻ എൻ.ഡി.എ യും ഭരണത്തിലെറാൻ യു.പി.എയും കിണഞ്ഞ് പരിശ്രമിച്ചപ്പോൾ തീപാറുന്ന പോരാട്ടമാണ് രണ്ടാം ഘട്ടത്തിൽ ഇപ്പോൾ നടന്നത്. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിന് അവസാനദിവസം സംസ്ഥാനത്തെ വിവിധ റാലികളിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ സഖ്യം രൂക്ഷമായി വിമർശിച്ചു.

രാഹുലും തേജസ്വിയും ജംഗിൾ രാവിലെ രണ്ട് യുവ രാജാക്കന്മാർ ആണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള രണ്ടുപേരുടെയും നീക്കത്തിന് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വെസ്റ്റ് ചമ്പാരൻ, ഈസ്റ്റ് ചമ്പാരൻ, ദർഭംഗ, മധുബാനി, അരാരിയ, പൂർണ, കിഷൻഗഞ്ച്, കതിഹാർ തുടങ്ങിയ സീമാഞ്ചലിന്റെ പരിധിയിൽ വരുന്ന ജില്ലകളാണ് രണ്ടാം ഘട്ടത്തിൽ ഇന്ന് പരസ്യ പ്രചരണത്തിനൊട് വിടപഞ്ഞത്. സമസ്തിപൂർ, പട്‌ന, വൈശാലി, മുസാഫർപൂർ തുടങ്ങിയ ജില്ലകളിലും ഇന്ന് പ്രചരണം അവസാനിച്ചു.

ആകെ 1463 സ്ഥാനാർത്ഥികളാണ് 94 സീറ്റുകളിലേയ്ക്ക് ജനവിധി തേടുന്നത്. പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്വാധിന മേഖലകളായ കിഷൻ ഗഞ്ച്, അരാരിയ, കതിഹാർ, പൂർണ്ണിയ തുടങ്ങിയ ജില്ലകളിലാണ് എറ്റവും ശക്തമായ പ്രചരണം നടന്നത്. എൽ.ജെ.പി 26 ഇടങ്ങളിൽ സ്ഥാനാർത്ഥികളെയാണ് കളത്തിലിറക്കിയിരിക്കുന്നത്. സി.പി.എമ്മും സി.പി.ഐയും അടക്കമുള്ള ഇടത് പാർട്ടികളെ സമ്പന്ധിച്ച് രണ്ടാമത്തെ ഘട്ടം വളരെ പ്രധാനപ്പെട്ടതാണ്. അവർ മത്സരിയ്ക്കുന്ന ഏതാണ്ട് എല്ലാ മണ്ഡലങ്ങളും രണ്ടാം ഘട്ടത്തിൽ ബൂത്തിലെത്തും. ഇന്ന് പ്രചരണം അവസാനിച്ച 94 മണ്ടലങ്ങളിലും ഇതിനകം കേന്ദ്രസേനയെ അടക്കം അണിനിരത്തി ശക്തമായ സുരക്ഷയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിയ്ക്കുന്നത്.

Story Highlights Bihar Assembly elections; The second phase of the campaign is over

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top