താൻ ചെയ്യാത്ത കാര്യങ്ങൾ പറയാൻ അന്വേഷണ സംഘം പ്രേരിപ്പിക്കുന്നുവെന്ന് ബിനീഷ് കൊടിയേരി മാധ്യമങ്ങളോട്

താൻ ചെയ്യാത്ത കാര്യങ്ങൾ പറയാൻ അന്വേഷണ സംഘം പ്രേരിപ്പിക്കുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലുള്ള ബിനീഷ് കൊടിയേരി. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് ബിനീഷ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
അതേസമയം ഇ.ഡിയുടെ ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിനീഷിനെ പരിശോധനയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. നടുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബിനീഷിനെ അത്യാഹിത വിഭാഗത്തിൽ രണ്ടര മണിക്കൂർ നിരീക്ഷണത്തിന് ശേഷമാണ് തിരികെ ഇ.ഡി ഓഫീസിൽ എത്തിച്ചത്. ബിനിഷിനെ സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു.
ഇതിനിടയിൽ ബിനീഷിന്റെ സഹോദരൻ ബിനോയിയും അഭിഭാഷകരും കാണാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ അവരെ അകത്തേക്ക് കടത്തിവിട്ടില്ല. ബിനീഷിനെ ദേഹോപദ്രവം ഏൽപ്പിച്ചതായി അഭിഭാഷകർ ആരോപിച്ചു.
Story Highlights – Bineesh Kodiyeri told the media that the probe team was urging him to say things he did not do
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here