മുഖ്യമന്ത്രി കൊള്ളകള്‍ക്ക് നേതൃത്വം നല്‍കുന്നു; രമേശ് ചെന്നിത്തല

CM leads robbery; Ramesh Chennithala

കേരളത്തിലെ മുഖ്യമന്ത്രി കൊള്ളകള്‍ക്ക് നേതൃത്വം നല്‍കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മയക്കുമരുന്നു കേസിലെ അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയാണെന്നും ശിവശങ്കരന്‍ ആരുടെ ബിനമിയാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. കേരളപ്പിറവി ദിനത്തില്‍ യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സത്യാഗൃഹ സമരം സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിനെ തിരുത്തേണ്ട പാര്‍ട്ടി തകര്‍ന്നു തരിപ്പണമായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരിനെ കടന്നാക്രമിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനനും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനുമടക്കമുള്ള നേതാക്കള്‍ തിരുവനന്തപുരത്ത് സത്യഗ്രഹത്തില്‍
പങ്കെടുത്തു. കോട്ടയത്തെ സത്യഗ്രഹം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് തൊടുപുഴയിലും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും സമരത്തില്‍ പങ്കെടുത്തു.

Story Highlights CM leads robbery; Ramesh Chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top