സംസ്ഥാനത്ത് ഇന്ന് 28 കൊവിഡ് മരണങ്ങൾ

സംസ്ഥാനത്ത് ഇന്ന് 28 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം പൂവാർ സ്വദേശിനി നിർമ്മല (62), ചിറയിൻകീഴ് സ്വദേശിനി സുഭദ്ര (84), ഇടവ സ്വദേശി ഗിരീഷ് ബാബു (71), പള്ളിപ്പുറം സ്വദേശി ആന്റണി (55), കാര്യവട്ടം സ്വദേശി ഷൗക്കത്ത് അലി (76), കൊല്ലം പോളയത്തോട് സ്വദേശി മുഹമ്മദ് ബഷീർ (72), ചവറ സ്വദേശി യേശുദാസൻ (74), പരവൂർ സ്വദേശി ഭാസ്‌കരൻ പിള്ള (83), കൊല്ലം സ്വദേശി രവീന്ദ്രൻ (63), കൊല്ലം സ്വദേശി ജെറാവസ് (65), ആലപ്പുഴ അരൂർ സ്വദേശി കുഞ്ഞ് മുഹമ്മദ് (71), സനാതനപുരം സ്വദേശി ഗോപിനാഥൻ (74), എടക്കാട് സ്വദേശി രവീന്ദ്രൻ (67), എ.എൻ. പുരം സ്വദേശി നാരായണ പൈ (88), എറണാകുളം കൊണ്ടനാട് സ്വദേശി ആന്റണി (75), തൃശൂർ ചേർപ്പ് സ്വദേശി ശങ്കരൻ (73), വലപാട് സ്വദേശി ഷാനവാസ് (27), പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ഗോവിന്ദൻ (76), മാളിക പറമ്പ് സ്വദേശി അബ്ദുൾ സമദ് (37), മലപ്പുറം നിലമ്പൂർ സ്വദേശി മുഹമ്മദ് (70), കോഴിക്കോട് വളയം സ്വദേശി മൊയ്ദു ഹാജി (71), വടകര സ്വദേശി കാർത്ത്യായനി (74), നല്ലളം സ്വദേശി രസക് (62), കണ്ണൂർ പുന്നാട് സ്വദേശിനി പ്രേമലത (72), കണ്ണൂർ സ്വദേശി അബൂബക്കർ (56), പാപ്പിനിശേരി സ്വദേശിനി വനജ (55), കാര്യാട് സ്വദേശിനി മാതു (75), ചൊവ്വ സ്വദേശിനി കദീജ (71) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1512 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
Story Highlights – covid death today in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here