Advertisement

സംസ്ഥാനത്ത് ഇന്ന് 7025 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

November 1, 2020
Google News 1 minute Read

സംസ്ഥാനത്ത് ഇന്ന് 7025 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂർ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂർ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസർഗോഡ് 143, വയനാട് 86 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

28 മരണങ്ങളാണ് ഇന്ന് കൊവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂവാർ സ്വദേശിനി നിർമ്മല (62), ചിറയിൻകീഴ് സ്വദേശിനി സുഭദ്ര (84), ഇടവ സ്വദേശി ഗിരീഷ് ബാബു (71), പള്ളിപ്പുറം സ്വദേശി ആന്റണി (55), കാര്യവട്ടം സ്വദേശി ഷൗക്കത്ത് അലി (76), കൊല്ലം പോളയത്തോട് സ്വദേശി മുഹമ്മദ് ബഷീർ (72), ചവറ സ്വദേശി യേശുദാസൻ (74), പരവൂർ സ്വദേശി ഭാസ്‌കരൻ പിള്ള (83), കൊല്ലം സ്വദേശി രവീന്ദ്രൻ (63), കൊല്ലം സ്വദേശി ജെറാവസ് (65), ആലപ്പുഴ അരൂർ സ്വദേശി കുഞ്ഞ് മുഹമ്മദ് (71), സനാതനപുരം സ്വദേശി ഗോപിനാഥൻ (74), എടക്കാട് സ്വദേശി രവീന്ദ്രൻ (67), എ.എൻ. പുരം സ്വദേശി നാരായണ പൈ (88), എറണാകുളം കൊണ്ടനാട് സ്വദേശി ആന്റണി (75), തൃശൂർ ചേർപ്പ് സ്വദേശി ശങ്കരൻ (73), വലപാട് സ്വദേശി ഷാനവാസ് (27), പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ഗോവിന്ദൻ (76), മാളിക പറമ്പ് സ്വദേശി അബ്ദുൾ സമദ് (37), മലപ്പുറം നിലമ്പൂർ സ്വദേശി മുഹമ്മദ് (70), കോഴിക്കോട് വളയം സ്വദേശി മൊയ്ദു ഹാജി (71), വടകര സ്വദേശി കാർത്ത്യായനി (74), നല്ലളം സ്വദേശി രസക് (62), കണ്ണൂർ പുന്നാട് സ്വദേശിനി പ്രേമലത (72), കണ്ണൂർ സ്വദേശി അബൂബക്കർ (56), പാപ്പിനിശേരി സ്വദേശിനി വനജ (55), കാര്യാട് സ്വദേശിനി മാതു (75), ചൊവ്വ സ്വദേശിനി കദീജ (71) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1512 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 85 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6163 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 712 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 841, തൃശൂർ 920, കോഴിക്കോട് 870, കൊല്ലം 702, ആലപ്പുഴ 591, തിരുവനന്തപുരം 453, മലപ്പുറം 483, പാലക്കാട് 222, കോട്ടയം 431, കണ്ണൂർ 214, പത്തനംതിട്ട 122, ഇടുക്കി 105, കാസർഗോഡ് 130, വയനാട് 79 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

65 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം 20, തിരുവനന്തപുരം, തൃശൂർ 11 വീതം, കണ്ണൂർ 5, മലപ്പുറം 4, പത്തനംതിട്ട, കോഴിക്കോട്, കാസർഗോഡ് 3 വീതം, കൊല്ലം 2, കോട്ടയം, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Story Highlights covid, kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here