ലഹരിക്കടത്തുമായി ബന്ധപ്പെട്ട പണമിടപാട്: ബീനീഷ് കോടിയേരിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ലഹരിക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ പത്ത് മണിക്കൂറോളം ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ബിനീഷിനെതിരെ നടപടി തുടങ്ങി.

ഇന്നലെ എൻ.സി.ബി ഉദ്യോഗസ്ഥർ ഇ.ഡി ആസ്ഥാനത്ത് എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ലഹരിക്കടത്ത് കേസിലും ബിനീഷിനെ പ്രതിചേർക്കാനാണ് നീക്കം. എൻ.സി.ബി ഉടൻ കേസെടുത്ത്ബിനീഷിനെ കസ്റ്റഡിയിൽ വാങ്ങിയേക്കും. ഇഡിക്ക് ലഭിച്ച കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.

Story Highlights Bineesh kodiyeri, Enforcement directorate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top