സഫാരി പാർക്കിൽ നിന്ന് കടുവ രക്ഷപെട്ട സംഭവം: വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി കെ.രാജു

സഫാരി പാർക്കിൽ നിന്ന് കടുവ രക്ഷപെട്ട സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു. ഇത് സംബന്ധിച്ച് വനം വകുപ്പ് മേധാവിക്ക് നിർദേശം നൽകി.
കൂട് പൊട്ടിച്ച് പുറത്തു കടന്നുവെന്നാണ് നിലവിൽ ലഭിച്ചിരിക്കുന്ന വിവരമെന്നും വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി കെ.രാജു അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കടുവ സഫാരി പാർക്കിൽ തന്നെയാണ് നിലവിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നെയ്യാർ സഫാരി പാർക്കിൽ നിന്നും രക്ഷപെട്ട കടുവയെ ഇന്ന് പുലർച്ചെയാണ് കണ്ടെത്തുന്നത്. കടുവയെ രാവിലെ സഫാരി പാർക്കിൽ കണ്ടെന്ന് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു. വയനാട്ടിൽ നിന്ന് മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയ നെയ്യാർ ഡാമിലെത്തി. കടുവയുടെ ആരോഗ്യ സ്ഥിതി കൂടെ കണക്കിലെടുത്തായിരിക്കും മയക്കുവെടി വയ്ക്കുക. കടുവ നിരീക്ഷണ പരിധിയിലെന്നും ജനങ്ങൾ ആശങ്ക പെടേണ്ടെതില്ലെന്നും അധികൃതർ വ്യക്തമാക്കി.
Story Highlights – k raju orders probe on safari park tiger escape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here