നെയ്യാറിലെ കടുവയെ മയക്കുവെടിവച്ച് പിടികൂടി

നെയ്യാർ സഫാരി പാർക്കിൽ നിന്ന് രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ച് പിടികൂടി. അൽപ സമയം മുൻപാണ് നടപടി. മണിക്കൂറുകൾ നിരീക്ഷിച്ച ശേഷമാണ് കടുവയ്ക്ക് വെടിവച്ചത്. ഇന്നലെ വൈകിട്ടാണ് സഫാരി പാർക്കിൽ നിന്ന് കടുവ രക്ഷപ്പെട്ടത്. പാർക്കിൽ നിന്ന് കടുവ രക്ഷപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.
വയനാട്ടിൽ നിന്ന് നെയ്യാറിലെത്തിച്ച കടുവയാണ് ഇന്നലെ ഉച്ചയോടെ രക്ഷപ്പെട്ടത്. കടുവ പാർക്കിൽ തന്നെയുണ്ടെന്ന് വനം വകുപ്പ് നേരത്തെ ഉറപ്പിച്ചിരുന്നു. സഫാരി പാർക്കിൽ ഫോറസ്റ്റ് റാപ്പിഡ് ഫോഴ്സിന്റെ നേതൃത്വത്തിൽ രാത്രി തെരച്ചിൽ നടത്തിയിരുന്നെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. കടുവയെ പിടികൂടാൻ വയനാട്ടിൽ നിന്നുള്ള മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയ എത്തിയിരുന്നു. മണിക്കൂറുകൾ പരിശ്രമിച്ച ശേഷമാണ് കടുവയെ പിടികൂടാനായത്.
Story Highlights – Tiger, Neyyar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here