ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധ സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിൽ

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധ സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിൽ. 1042 പേർക്കാണ് ഇന്ന് മാത്രം ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 841 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 178 പേരുടെ രോഗഉറവിടം വ്യക്തമല്ല.

അതേസമയം, സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി 20 ആരോഗ്യ പ്രവർത്തകർക്കും ജില്ലയിൽ കൊവിഡ് ബാധിച്ചിട്ടുണ്ട്. 808 പേർ കൂടി രോഗമുക്തരായി. ഇന്ന് 1756 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.

Story Highlights Today, Ernakulam district has the highest number of confirmed cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top