Advertisement

മലപ്പുറത്ത് യുഡിഎഫ്-വെൽഫെയർ പാർട്ടി ധാരണ

November 1, 2020
Google News 1 minute Read

വിവാദങ്ങൾക്ക് ഇടയിൽ മലപ്പുറത്ത് യുഡിഎഫ്-വെൽഫെയർ പാർട്ടി ധാരണ. പ്രാദേശിക തല ചർച്ചകൾ പൂർത്തിയായതോടെ പലയിടത്തും യുഡിഎഫിനായി വെൽഫെയർ പാർട്ടി സ്വന്തം ചിഹ്നത്തിൽ മത്സരിക്കും. ഭൂരിഭാഗം സ്ഥലത്തും സീറ്റുകൾ വിട്ടുകൊടുത്തത് മുസ്ലീം ലീഗാണ്.

വെൽഫെയർ പാർട്ടിയുമായി പ്രാദേശിക തലത്തിൽ ധാരണയില്ലെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ആവർത്തിക്കുന്നതിനിടയിലാണ് മലപ്പുറത്തെ പല തദ്ദേശഭരണ സ്ഥാപനങ്ങളിലും സഖ്യത്തോടെ സ്ഥാനാർത്ഥികൾ പ്രചാരണ പരിപാടികൾ ആരംഭിച്ചത്. യുഡിഫിനായി വെൽഫയർ പാർട്ടിസ്വന്തം ചിഹ്നത്തിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കും. മറ്റിടങ്ങളിൽ യുഡിഫ് സ്ഥാനാർത്ഥികൾക്ക് നിരുപാധിക പിന്തുണ നൽകും. പല സ്ഥലങ്ങളിലും ഇതിനോടകം മുസ്ലീം ലീഗ് സ്വന്തം സീറ്റുകൾ വെൽഫെയർ പാർട്ടിക്ക് വിട്ടുനൽകിയിട്ടുണ്ട്. യുഡിഫ് സ്വതന്ത്ര സ്ഥാനാർത്ഥി എന്ന പേരിലാണ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുക.

തുടക്കം മുതൽ വെൽഫെയർ പാർട്ടി സഖ്യത്തിന്ലീഗ് ശ്രമം നടത്തിയിരുന്നു. ഈ നീക്കത്തെ സിപിഐഎം രാഷ്ട്രീയമായി നേരിടുകയും സമസ്ത അടക്കമുള്ള മുസ്ലീം സംഘടനകൾ എതിർപ്പുമായി രംഗത്തുവരികയും ചെയ്തു. ഇതേ തുടർന്നാണ് പരസ്യമായ ധാരണ വേണ്ട എന്ന നിലപാടിൽ ലീഗ് നേതൃത്വം എത്തിയത്.

Story Highlights UDF, Welfare party, Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here