വർഷങ്ങളായി ഉപദ്രവിച്ചിരുന്ന ഭർത്താവിനെ ഭാര്യയും മകളും ചേർന്ന് കൊന്ന് കുഴിച്ചുമൂടി

നോയിഡയിൽ ഭർത്താവിനെ ഭാര്യയും മകളും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശേഷം മൃതദേഹം മോർണ ബസ് സ്റ്റാൻഡിന് പിന്നിലുള്ള കുഴിയിൽ കുഴിച്ചുമൂടി.
മദ്യപാനിയും മയക്കുമരുന്നിന് അടിമയുമായിരുന്ന 50 കാരൻ തന്നെയും, 14 ഉം 16 ഉം വയസുള്ള തന്റെ പെൺമക്കളേയും സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് ഭാര്യ ദേവി പറഞ്ഞു. ഇവർ കുളിക്കുമ്പോൾ ഇയാൾ ഒളിഞ്ഞ് നോക്കിയും മറ്റും ഇവരെ ബുദ്ധിമുട്ടിക്കുമായിരുന്നുവെന്നും ഭാര്യ കൂട്ടിച്ചേർത്തു. ഉപദ്രവം സഹിക്കവയ്യാതെയാണ് മൂവരും ചേർന്ന് അൻപതുകാരനെ കൊലപ്പെടുത്തിയത്.
വർഷങ്ങൾക്ക് മുമ്പ് ഇയാൾ തങ്ങളുടെ പതിനൊന്ന് കാരിയായ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയിട്ടുണ്ടെന്നും ദേവി മൊഴി നൽകി. അന്ന് ഭർത്താവിനെ ഭയന്നാണ് സംഭവം പുറത്തു പറയാതിരുന്നതെന്നും ദേവി കൂട്ടിച്ചേർത്തു.
മൂത്ത പെൺകുട്ടിയാണ് ഇയാളുടെ കഴുത്തിൽ ഷോൾ മുറുക്കി കൊല നടത്തിയത്. ഈ സമയം ഇളയ പെൺകുട്ടി ഇയാളുടെ കൈകൾ പിടിച്ചുവച്ചു. കാലുകൾ പിടിച്ചത് ദേവിയാണ്.
തങ്ങൾ അനുഭവിച്ചിരുന്ന കൊടിയ പീഡനത്തിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും പൊലീസ് നടപടിയെടുത്തിരുന്നുവെങ്കിൽ തങ്ങൾ കൊലപാതകം നടത്തില്ലായിരുന്നുവെന്നും ദേവി പറയുന്നു. ദേവിക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
Story Highlights – Wife daughters kill man after being harassed for years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here