ഒന്നാം സമ്മാനം അഞ്ച് കോടി രൂപ; എല്ലാ ഞായറാഴ്ചയും നറുക്കെടുപ്പ്; ‘ഭാഗ്യമിത്ര’ ലോട്ടറി ആരംഭിച്ചു

bhagyamithra lottery released

ഭാഗ്യമിത്ര ലോട്ടറി ടിക്കറ്റ് പ്രകാശനം ചെയ്തു. നൂറ് രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം അഞ്ച് കോടി രൂപയാണ് (ഒരു കോടി രൂപ വീതം അഞ്ച് പേർക്ക്). എല്ലാ മാസവും ആദ്യ ഞായറാഴ്ചയാണ് ടിക്കറ്റ് നറുക്കെടുക്കുക. ആദ്യ നറുക്കെടുപ്പ് ഡിസംബർ ആറിന് നടക്കും.

രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം പതിനാറ് ലക്ഷമാണ് (രണ്ട് ലക്ഷം വീതം എട്ട് പേർക്ക്). ഇതിന് പുറമെ 5000, 2000, 1000, 500, 300 രൂപയുചെ സമ്മാനങ്ങളമുണ്ട്.

വാങ്ങുന്ന ടിക്കറ്റ് വ്യാജമാണോ എന്നറിയാനും പുതിയ സംവിധാനം ഒരുക്കിയിരിക്കുകയാണ് സർക്കാർ. ഇതിനായി ഭാഗ്യകേരളം ആപ്പ് ലോഞ്ച് ചെയ്തു. എല്ലാ ലോട്ടറി ടിക്കറ്റിലും ക്യുആർ കോഡുണ്ട്. ഈ ക്യൂആർ കോഡ് സ്‌കാൻ ചെയ്താൽ മൊബൈൽ ഫോണിൽ ടിക്കറ്റിന്റെ നമ്പർ തെളിഞ്ഞു വരും. ടിക്കറ്റിലെ വില, ഓഫീസുകളിൽ നിന്ന് ക്ലെയിം ചെയ്തിട്ടുള്ളതാണോ എന്നതും കൂടാതെ ലോട്ടറിയുടെ റിസൾട്ടും മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാണ്. എൻഐസിയാണ് ആപ്പ് നിർമ്മിച്ചത്. പ്ലേ സ്റ്റോറിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാം.

Story Highlights bhagyamithra lottery released

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top