ബിനീഷിനെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിനോയി കോടിയേരി സമര്‍പ്പിച്ച ഹര്‍ജി അഞ്ചിന് പരിഗണിക്കും

ബിനീഷ് കോടിയേരിയെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ബിനോയി കോടിയേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് നവംമ്പര്‍ അഞ്ചിലേക്ക് മാറ്റി. കര്‍ണാടക ഹൈക്കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. ബിനീഷ് കോടതിയില്‍ ജാമ്യാപേക്ഷയും സമര്‍പ്പിക്കും. തനിക്ക് ശാരീരിക അവശതയും ഛര്‍ദിയുമുണ്ടെന്ന് ഇഡി ഓഫീസിലേക്ക് കൊണ്ട് വരുന്നതിനിടെ ബിനീഷ് പറഞ്ഞു.

അതേസമയം, താന്‍ ചെയ്യാത്ത കാര്യങ്ങള്‍ പറയാന്‍ അന്വേഷണ സംഘം പ്രേരിപ്പിക്കുന്നുവെന്ന് ബിനീഷ് കൊടിയേരി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് ബിനീഷ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

Story Highlights bineesh kodiyeri

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top