ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി 5 ദിവസത്തേക്ക് നീട്ടി

ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി. 5 ദിവസത്തേക്ക് കൂടി നിനീഷിനെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു. ബംഗളുരുവിലെ സിറ്റി സിവിൽ കോടതിയുടേതാണ് ഉത്തരവ്.

മുൻപ് എൻഫോഴ്‌സ്‌നെന്റ് കസ്റ്റഡിയിൽ 4ദിവസമാണ് കോടതി അനുവദിച്ചിരുന്നത്. എന്നാൽ, ഇതിൽ രണ്ട് ദിവസം ചോദ്യം ചെയ്യൽ നടന്നില്ലെന്ന ഇ.ഡിയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മാത്രമല്ല, ബിനീഷ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും ഇ.ഡി കോടതിയിൽ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി കാലാവധി നീട്ടി ചോദിച്ചുകൊണ്ടുള്ള ആവശ്യം ബംഗളുരുവിലെ സിറ്റി സിവിൽ കോടതി അംഗീകരിച്ചത്.

അതേസമയം, കസ്റ്റഡിയിലിരിക്കെ താൻ പത്ത് പ്രാവശ്യം ഛർദ്ദിച്ചുവെന്ന് ബിനീഷും കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇന്നും ചോദ്യം ചെയ്യലിനായി ഇ.ഡി ഓഫീസിൽ എത്തിച്ച ബിനീഷിനെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തിരികെ കൊണ്ട് പോകുകയായിരുന്നു.

Story Highlights Bineesh Kodiyeri’s custody extended to 5 days

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top