ലോകത്ത് ഏറ്റവും കൂടുതൽ പഞ്ചസാര ഉപയോഗിക്കുന്നത് ഇന്ത്യക്കാരെന്ന് റിപ്പോർട്ട്

പഞ്ചസാര ഉപഭോഗം ലോകത്ത് ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയെന്ന് റിപ്പോർട്ട്. രാജ്യത്തെ ജനങ്ങൾ ഭൂരിഭാഗവും പഞ്ചസാര കഴിക്കാൻ ആഗ്രഹിക്കുന്നു. നിലവിലെ രീതി അനുസരിച്ച് പ്രതി ശീർഷ ഉപഭോഗം ഉയർന്നാൽ പ്രതിവർഷം 5.2 ദശലക്ഷം ടൺ ആയി പഞ്ചസാര ഉപഭോഗം ഉയരുമെന്ന് ഭക്ഷ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ സുധാൻഷു പാണ്ഡെ ചൂണ്ടിക്കാട്ടി.
മാത്രമല്ല, പഞ്ചസാരയുടെ അമിത ഉപഭോഗം കുറക്കാൻ ശ്രമിക്കുമ്പോൾ രാജ്യത്തെ മില്ലുകൾ ഉപഭോഗം വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പഞ്ചസാര മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ സൂക്ഷ്മപരിശോധനക്ക് വിധേയമാകുന്ന കാലത്താണ് രാജ്യത്ത് ഉപഭോഗം വർധിച്ചു വരുന്നത്. രാജ്യത്ത് മധുര പലഹാരങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ വളരെയധികം നടക്കുന്നുണ്ട്.
മസ്തിഷ്‌ക ശക്തി, പേശി ഊർജം, ശരീര കോശങ്ങളുടെ ശരിയായ പ്രവർത്തനത്തിലേക്ക് പോകുന്ന എല്ലാ പ്രക്രിയകൾക്ക് ഏറ്റവും അവശ്യ ഘടകമാണ് പഞ്ചസാരയെന്ന് ഇന്ത്യൻ പഞ്ചസാര മിൽസ് അസോസിയേഷൻ അവകാശപ്പെടുന്നത്. പഞ്ചസാരയിലെ കലോറിക്ക് തുല്യമാണ് ഭക്ഷണത്തിലുള്ള കലോറികൾ. കലോറി വേണ്ടത്ര കത്തിക്കാതിരിക്കുകയോ വളരെയധികം കഴിക്കുകയോ ചെയ്യുമ്പോൾ മാത്രമാണ് ശരീരഭാരം വർധിക്കുന്നതെന്നും അസോസിയേഷൻ പറയുന്നു.
അതേസമയം, ലോകത്ത് പഞ്ചസാര ഉത്പാദനത്തിൽ രണ്ടാമത നിൽക്കുന് രാജ്യാമാണ് ഇന്ത്യ. 2019-20 ൽ 5.65 ദശലക്ഷം ടൺ റെക്കോർഡ് കയറ്റുമതിയാണ് ഇന്ത്യയിൽ നിന്നുണ്ടായത്. ഉയർന്ന തോതിൽ മഴ ലഭിച്ചാൽ ഉത്പാദനം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Highlights – india is the largest sugar consumers in the world
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here