അന്വേഷണ ഏജന്‍സികള്‍ പരിധി വിട്ട് പോകാന്‍ പാടില്ല; ഗവണ്‍മെന്റ് എന്ത് ചെയ്യണമെന്ന് അന്വേഷണ ഏജന്‍സിയല്ല തീരുമാനിക്കുന്നത്: മുഖ്യമന്ത്രി

കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത് അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. പിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ ഏതെങ്കിലും തരത്തില്‍ യശസ് ഇകഴ്ത്തിക്കാണിക്കണം, അതിനെന്തെങ്കിലും നടപടി വേണം. ഏജന്‍സികള്‍ അതില്‍ ഭാഗമാകുന്ന നില വരാന്‍ പറ്റില്ല. ലൈഫ് മിഷന്‍ അന്വേഷണത്തിലെ ഹൈക്കോടതി ഇടപെടല്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുക എന്ന ഉദ്ദേശമാണ്, സര്‍ക്കാരിന് സര്‍ക്കാരിന്റെതായ പ്രവര്‍ത്തനരീതിയുണ്ട്, കേന്ദ്രത്തിന് മാത്രമല്ല സംസ്ഥാനത്തിനും. ഉദ്യോഗസ്ഥരുടെ തലയ്ക്ക് മീതെ അന്വേഷണ ഏജന്‍സികള്‍ നില്‍ക്കുന്നു. പരിധി വിട്ട് അന്വേഷണ ഏജന്‍സികള്‍ പോകാന്‍ പാടില്ല. സംസ്ഥാന ഗവണ്‍മെന്റ് എന്ത് ചെയ്യണമെന്ന് ഒരു അന്വേഷണ ഏജന്‍സിയല്ല തീരുമാനിക്കുന്നത്. അതിന് ഭരണഘടനപരമായി അധികാരമുള്ള ഏജന്‍സികളുണ്ടെന്നും മുഖ്യമന്ത്രി.
Story Highlights – pinarayi vijayan, central agency probe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here