മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ സോളാർ പീഡന കേസിലെ പരാതിക്കാരി വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നൽകി

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ സോളാർ പീഡന കേസിലെ പരാതിക്കാരി വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നൽകി. മുല്ലപ്പള്ളിയുടെ ഖേദപ്രകടനം കണക്കിലെടുക്കുന്നില്ലെന്നും തന്നെ മോശം വാക്കുകൾ ഉയോഗിച്ച് അപമാനിച്ചെന്നും പരാതിക്കാരി പറഞ്ഞു.
സോളാർ പീഡന കേസിൽ താൻ എപ്പോൾ മൊഴി നൽകണമെന്ന് തീരുമാനിക്കുന്നത് മുല്ലപ്പള്ളിയല്ല. കോൺഗ്രസ് നേതാക്കൾക്കെതിരെ താൻ പരാതി നൽകുമ്പോൾ മുല്ലപ്പള്ളിയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. അന്ന് ഇവർക്കെതിരെ ഒരു അച്ചടക്ക നടപടി പോലും അദ്ദേഹം എടുത്തിട്ടില്ല.താൻ മരിക്കണമെന്നുള്ളതാണ് അവരുടെ ഉദ്ദേശമെന്നും എന്നാൽ, താൻ ആത്മഹത്യ ചെയ്യില്ലെന്നും പരാതിക്കാരി പറഞ്ഞു. മുല്ലപ്പള്ളിക്കെതിരെ മാനനഷ്ട കേസും ഫയൽ ചെയ്യുമെന്ന് അവർ വ്യക്തമാക്കി.
Story Highlights – solar harassment case files complaint against mullapplly ramachandran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here