അബുദാബി ബിഗ് ടിക്കറ്റ് സമ്മാനം മലയാളിക്ക്

അബുദാബി ബിഗ് ടിക്കറ്റ് സമ്മാനം മലയാളിക്ക്. കുവൈത്തിൽ താമസമാക്കിയ തിരുവല്ല സ്വദേശി നോബിൻ മാത്യുവിനാണ് (38) ഒന്നര കോടി ദിർഹം( 30 കോടിയിലേറെ ഇന്ത്യൻ രൂപ) സമ്മാനമായി ലഭിച്ചത്.
ഒക്ടോബർ 17 ന് വാങ്ങിയ 254806 എന്ന നമ്പറിനാണ് സമ്മാനം. 2007 മുതൽ കുവൈത്തിൽ സ്ഥിരതാമസക്കാരനായ നോബിൾ ജോലിക്കിടെയാണ് ഭാഗ്യം തന്നെതേടിയെത്തിയ വിവരം അറിയുന്നത്. സഹ പ്രവർത്തകർ സ്ഥിരമായി ടിക്കറ്റ് എടുക്കുന്നവരായിരുന്നു. അവരുടെ നിർബന്ധ പ്രകാരം രണ്ടാം തവണയാണ് ടിക്കറ്റ് എടുക്കുന്നത്. എന്നാൽ ടിക്കറ്റ് തുക എന്തു ചെയ്യണമെന്ന് കുടുംബാഗങ്ങളോട് കൂടി ആലോചിച്ച് തീരുമാനിക്കുംമെന്ന നോബിൾ പറഞ്ഞു.
ഒമാനിൽ ജനിച്ച നോബിൻ വളർന്നതും പഠനം പൂർത്തിയാക്കിയതും കേരളത്തിലാണ്. പിന്നീടാണ് കുവൈത്തിലേക്ക് താമസം മാറുകയായിരുന്നു. ഭാര്യയും അഞ്ച് വയസുള്ള ഒരു മകനുമുണ്ട്.
Story Highlights – abudabi big ticket prize for malayali
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here