കള്ളപ്പണ കേസ് : ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും

bineesh kodiyeri enforcement directorate interrogation today

കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിയെ ബംഗളൂരുവിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. കസ്റ്റഡി കാലാവധി കോടതി അഞ്ച് ദിവസം കൂടി നീട്ടിയിരുന്നു.

ലഹരിക്കടുത്ത് കേസ് പ്രതി മുഹമ്മദ് അനൂപിന് 2012 മുതൽ 2019 വരെവിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് അഞ്ച് കോടിയിലധികം രൂപകൈമാറിയെന്ന് ഇ.ഡി ഇന്നലെ കോടതിയിൽറിപ്പോർട്ട് നൽകിയിരുന്നു.മയക്കുമരുന്ന് ഇടപാടിലൂടെ സമാഹരിച്ച പണമാണിതെന്നും റിപ്പോർട്ടിലുണ്ട്. അനൂപിനെയും റിജേഷ് രവീന്ദ്രനെയും മറയാക്കി തുടങ്ങിയഇവന്റ് മാനേജ്‌മെൻറ് കമ്പനികളെ കുറിച്ചും ഇ.ഡി അന്വേഷിക്കും.

ബിനീഷ് ലഹരിക്കടത്ത് നടത്തിയതായി മൊഴി ലഭിച്ചിട്ടുണ്ടെന്നാണ് ഇ.ഡിയുടെ മറ്റൊരു കണ്ടത്തൽ. ഈ സാഹചര്യത്തിൽ ബിനീഷിനെതിരെ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും കേസൈടുത്തേക്കും.

Story Highlights bineesh kodiyeri enforcement directorate interrogation today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top