Advertisement

കോട്ടയം ജില്ലയില്‍ ഇന്ന് 507 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

November 3, 2020
3 minutes Read

കോട്ടയം ജില്ലയില്‍ ഇന്ന് 507 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവരും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിതരായത്. ഇതോടെ രോഗചികിത്സയില്‍ കഴിയുന്നവരുടെ ആകെ എണ്ണം 5240 ആയി. 626 പേര്‍ ഇന്ന് രോഗമുക്തി നേടി.

ജില്ലയില്‍ ഇതുവരെ ആകെ 24856 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 19576 പേര്‍ രോഗമുക്തരായി. ആകെ 18894 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തിലുള്ള രോഗികളുടെ കണക്ക് ഇങ്ങനെ: കോട്ടയം-69, ഈരാറ്റുപേട്ട-46, ചങ്ങാശേരി-25, മുണ്ടക്കയം-21, ഏറ്റുമാനൂര്‍-19, പള്ളിക്കത്തോട്-16, കുമരകം-15, ടിവി പുരം-14, പാമ്പാടി, തലയോലപ്പറമ്പ്, കാഞ്ഞിരപ്പള്ളി-12, ചിറക്കടവ്, അതിരമ്പുഴ, പൂഞ്ഞാര്‍, ആര്‍പ്പൂക്കര-10, പാലാ, പനച്ചിക്കാട്-9

കാണക്കാരി, നീണ്ടൂര്‍-8, വൈക്കം, ഭരണങ്ങാനം, വെള്ളാവൂര്‍, തലപ്പലം, വെള്ളൂര്‍, മേലുകാവ്-7, തലയാഴം, എരുമേലി-6, കടുത്തുരുത്തി, മാടപ്പള്ളി, രാമപുരം, മറവന്തുരുത്ത്, തിടനാട്, മീനച്ചില്‍, ഞീഴൂര്‍-5, ഉഴവൂര്‍, കടനാട്, മാഞ്ഞൂര്‍, കൊഴുവനാല്‍, തിരുവാര്‍പ്പ്, മരങ്ങാട്ടുപിള്ളി, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി-4, തൃക്കൊടിത്താനം, ചെമ്പ്, കൂട്ടിക്കല്‍, കിടങ്ങൂര്‍, വിജയപുരം, എലിക്കുളം, പുതുപ്പള്ളി-3, വാകത്താനം, അയര്‍ക്കുന്നം, വാഴൂര്‍, നെടുംകുന്നം, കല്ലറ, മുളക്കുളം, വാഴപ്പള്ളി, കുറിച്ചി, വെച്ചൂര്‍, ഉദയനാപുരം, തലനാട്, മീനടം-2, കങ്ങഴ, അയ്മനം, കുറവിലങ്ങാട്, കരൂര്‍, വെളിയന്നൂര്‍, മൂന്നിലവ്-1

Story Highlights covid confirmed 507 people in Kottayam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top