ഐഎസ് കേരളാ മൊഡ്യൂൾ സ്ഥാപകാംഗം അറസ്റ്റിൽ

isis kerala module founder arrested

ഐഎസ് കേരളാ മൊഡ്യൂൾ സ്ഥാപകാംഗം അറസ്റ്റിൽ. തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശി സിദ്ദിഖ് ഉൽ അസ്ലം ആണ് അറസ്റ്റിലായത്.

അൻസാർ ഉൾ ഖിലാഫത്ത് കേരള സ്ഥാപകരിൽ പ്രധാനിയാണ് അറസ്റ്റിലായ വ്യക്തി. എൻഐഎ കൊച്ചി യൂണിറ്റാണ് സിദ്ദിഖിനെ അറസ്റ്റ് ചെയ്തത്. സൗദി അറേബ്യയിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ പിടികൂടി നാടുകടത്തുകയായിരുന്നു.

നേരത്തെ ഇന്റർപോൾ സിദ്ദിഖിനെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഇയാൾ കേരളത്തിലും തമിഴ്‌നാട്ടിലുമായി സ്‌ഫോടനങ്ങൾക്ക് പദ്ധതിയിട്ടതായി എൻഐഎ വെളിപ്പെടുത്തി.

Story Highlights isis kerala module founder arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top