ബിനീഷ് കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി അഭിഭാഷകന്‍

binoy kodiyeri

ബംഗളൂരു ലഹരി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ ബിനീഷ് കോടിയേരിയുമായി അഭിഭാഷകന്‍ അഡ്വ.രഞ്ജിത്ത് ശങ്കര്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഇ ഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു.

15 മിനിറ്റാണ് സംസാരിക്കാന്‍ അനുവദിച്ചതെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ സംഭാഷണം രേഖപ്പെടുത്തിയെന്നും അഭിഭാഷകന്‍ പറഞ്ഞു. മുന്‍ഗണന ലഭിച്ചില്ലെന്നും അടുത്ത ആഴ്ചയും കൂടിക്കാഴ്ച നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അഭിഭാഷകന്‍.

എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാന്‍ അഭിഭാഷകനെ ഇന്നും അനുവദിച്ചിരുന്നില്ല. കൊവിഡ് പരിശോധനാഫലം ഇല്ലാതെ ബിനീഷിനെ കാണാന്‍ അനുമതി നല്‍കില്ലെന്ന് ഇ ഡി നിലപാടെടുത്തിരുന്നു. നേരത്തെ അഭിഭാഷകര്‍ക്ക് ബിനീഷിനെ കാണാനുള്ള അനുമതി കോടതി നല്‍കിയിരുന്നു. എന്നാല്‍ കോടതി നിര്‍ദേശത്തിന് എതിരായി ഇഡി പ്രവര്‍ത്തിക്കുകയാണെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തും. ആദായനികുതി സംഘവും ഇ ഡി അധികൃതര്‍ക്കൊപ്പമുണ്ട്. ബംഗളൂരുവില്‍ നിന്നുള്ള എട്ടംഗ സംഘമാണ് തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്.

Story Highlights lawyer meets bineesh kodiyeri, enforcement directorate, drug case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top