വയനാട്ടിൽ പൊലീസുമായി ഏറ്റുമുട്ടൽ; മാവോയിസ്റ്റ് കൊല്ലപ്പെട്ടു

വയനാട്ടിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ നടന്നത്. പട്രോളിംഗിനിറങ്ങിയ തണ്ടർബോൾട്ടുമായി ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു. മാവോയിസ്റ്റിന്റെ മരണം പൊലീസ് സ്ഥിരീകരിച്ചു.

അൽപസമയം മുൻപാണ് സംഭവം. മീൻമുട്ടി വാളാരംകുന്ന് മേഖലയിലാണ് സംഘർഷം നടന്നത്. വെടിവയ്പ് തുടരുന്നതായാണ് വിവരം.

Story Highlights Maoist

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top