Advertisement

ബിനീഷ് കോടിയേരിയുടെ കുടുംബത്തെ അന്യായമായി കസ്റ്റഡിയില്‍ വച്ചിരിക്കുന്നുവെന്ന് അഭിഭാഷകന്‍

November 4, 2020
Google News 1 minute Read

ബിനീഷ് കോടിയേരിയുടെ കുടുംബത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്യായമായി കസ്റ്റഡിയില്‍ വച്ചിരിക്കുന്നുവെന്ന് അഭിഭാഷകന്‍ മുരിക്കുംപുഴ വിജയകുമാര്‍. രാവിലെ ഒന്‍പതുമണിയോടെയാണ് ബിനീഷിന്റെ മരുതംകുഴിയിലുള്ള വീട്ടില്‍ പരിശോധന ആരംഭിച്ചത്. പരിശോധന 13 മണിക്കൂര്‍ പിന്നിട്ടിട്ടും റെയ്ഡ് അവസാനിപ്പിക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അഭിഭാഷകന്‍ വീട്ടിലേക്ക് എത്തിയത്. എന്നാല്‍ അഭിഭാഷകനെ വീടിനുള്ളിലേക്ക് കടത്തിവിടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് അനുവദിച്ചില്ല.

അഭിഭാഷകനോട് ബിനീഷിന്റെ ഭാര്യ മഹസര്‍ രേഖകളില്‍ ഒപ്പിടുന്നില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞത്. എന്നാല്‍ ഭാര്യ പ്രതിയല്ലാത്തതിനാല്‍ ഒപ്പിടേണ്ടതില്ലെന്ന നിയമവശം അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. ഇഡി സംഘം വിവരങ്ങള്‍ നല്‍കുന്നില്ലെന്നും ബിനീഷിന്റെ കുടുംബത്തെ അന്യായമായി തടങ്കലില്‍ വച്ചിരിക്കുന്നുവെന്നും അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.

Story Highlights Bineesh Kodiyeri’s family

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here