സമയവുമായി ബന്ധപ്പെട്ട് തര്‍ക്കം; ഇടുക്കി അടിമാലിയില്‍ ബസ് ഉടമ കുത്തേറ്റ് മരിച്ചു

ഇടുക്കി അടിമാലിയില്‍ ബസ് ഉടമ കുത്തേറ്റ് മരിച്ചു. ബൈസണ്‍വാലി സ്വദേശി ബോബന്‍ ജോര്‍ജ് ആണ് മരിച്ചത്. സ്വകാര്യ ബസിലെ ജീവനക്കാരനായ മനീഷാണ് കൊലപാതകം നടത്തിയത്. സര്‍വീസും സമയക്രമവുമായി ബന്ധപ്പെട്ട് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
രാവിലെ 11 മണിയോട് കൂടി അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണ് കൊലപാതകം നടന്നത്. 2017 മുതല്‍ കൊല്ലപ്പെട്ട ബോബന്‍ ജോര്‍ജും മനീഷും തമ്മില്‍ തര്‍ക്കം നിലനിരുന്നു. ബസിന്റെ സര്‍വീസും സമയക്രമവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസവും വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് ഇന്ന് ബസ് സ്റ്റാന്‍ഡില്‍ എത്തിയ ഇരുവരും വീണ്ടും സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടയിലാണ് പരസ്പരം കുത്തിയത്.
കുത്തേറ്റ ബോബന്‍ ജോര്‍ജിനേ ആശുപത്രിയില്‍ എത്തിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത് . പരുക്കേറ്റ മനീഷിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അടിമാലി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Story Highlights – Bus owner stabbed to death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here