സഭാ തര്‍ക്കം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ സമവായമായില്ല

സഭാ തര്‍ക്കം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ സമവായമായില്ല. കോടതി വിധി അംഗീകരിച്ചാലോ ചര്‍ച്ചയ്ക്ക് അര്‍ത്ഥമുള്ളൂ എന്ന നിലപാടിലാണ് ഓര്‍ത്തഡോക്സ് സഭ. പെട്ടെന്ന് ഒരു യോജിപ്പ് സാധ്യമല്ലെന്നായിരുന്നു യാക്കോബായ സഭയുടെ നിലപാട്. ഇരുസഭകളുമായി നടത്തിവന്ന ചര്‍ച്ചകള്‍ സര്‍ക്കാര്‍ നിര്‍ത്തിവച്ചു. ഇരുസഭകളും ചര്‍ച്ചകള്‍ തുടരണമെന്നും ക്രമസമാധാനപ്രശ്നങ്ങള്‍ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഓര്‍ത്തഡോക്സ് – യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ കോടതിവിധിയും ഭരണഘടനയും അംഗീകരിക്കണമെന്നും ബാക്കി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്നുമായിരുന്നു ഓര്‍ത്തഡോക്സ് സഭയുടെ നിലപാട്. കോടതി വിധി നടപ്പാക്കേണ്ടതിനാല്‍ ചര്‍ച്ച അനന്തമായി നീട്ടുന്നതില്‍ കാര്യമില്ല.
കോടതി വിധികളില്‍ നിഷേധിക്കപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് യാക്കേബായ വിഭാഗം ആവശ്യപ്പെട്ടു. പെട്ടെന്ന് ഒരു യോജിപ്പ് സാധ്യമല്ല. ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്നും യാക്കോബായ വിഭാഗം പറഞ്ഞു. തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ഇരുവിഭാഗങ്ങളുമായി നടത്തിവന്ന ചര്‍ച്ചകള്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. എന്നാല്‍ രണ്ടുസഭകളും തമ്മില്‍ ചര്‍ച്ച തുടരണമെന്നും ക്രമസമാധാന പ്രശ്നമുണ്ടാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ തുടരുന്നതില്‍ ആലോചിച്ച് മറുപടി പറയാമെന്നു ഇരുവിഭാഗവും വ്യക്തമാക്കി.
Story Highlights – Church dispute kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here