മുല്ലപ്പെരിയാറിന്റെ പട്ടയക്കരാർ റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പാട്ടക്കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡാം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് ആരോപണം. അണക്കെട്ടിന്റെ ബലപ്പെടുത്തൽ ജോലികൾ ചെയ്യുന്നതിൽവീഴ്ച വരുത്തിയ തമിഴ്‌നാട് കരാർ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സുരക്ഷാ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റാണ് ഹർജിയുമായി ഹൈക്കോടതിയെസമീപിച്ചത്.

കാലപ്പഴക്കം മൂലം ഡാം ദുർബലാവസ്ഥയിലായതിനാൽ വെള്ളം ഒഴുക്കിക്കളയാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ ഡാം തകർന്നാൽ പ്രതിരോധിക്കുന്നതിന് അണക്കെട്ടിന് അഭിമുഖമായി ശക്തിയേറിയ സംരക്ഷണഭിത്തി നിർമിക്കാൻ കേരള സർക്കാരിനോട് ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഹർജി ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും.

Story Highlights Mullaperiyar dam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top