മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ 10 മണിക്ക് തുറക്കും; ആശങ്ക വേണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം

മുല്ലപ്പെരിയാര്‍ അണക്കെട്ട് രാവിലെ പത്തു മണിക്ക് തുറക്കും. ജലനിരപ്പ് റൂള്‍ കര്‍വ് പരിധിയായ 136 അടിയില്‍ ഇന്നലെ രാത്രി പത്തു മണിയോടെ എത്തിയിരുന്നു.സെക്കന്റില്‍ പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുകയെന്ന് തമിഴ്നാട് അറിയിച്ചിട്ടുണ്ട്.പെരിയാര്‍ തീരത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ ജില്ല ഭരണകൂടം നിര്‍ദേശിച്ചു. (Mullaperiyar shutter will open on 10am)
സെക്കന്റില്‍ ഒഴുകിയെത്തുന്ന 3800 ഘനടയിയില്‍ 2100 ഘനയടിയോളം വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്.നദീ തീരത്തോട് വളരെയടുത്ത് താമസിക്കുന്നവര്‍ ആവശ്യമെങ്കില്‍ ബന്ധു വീടുകളിലേക്കോ ദുരിതാശ്വാസ ക്യാമ്പിലേക്കോ മാറണമെന്നും നിര്‍ദേശമുണ്ട്.
രാത്രിയില്‍ അണക്കെട്ട് തുറക്കരുതെന്ന് കോടതി ഉത്തരവ് ഉള്ളതിനാലും ഇടുക്കി ജില്ല ഭരണകൂടത്തിന്റെ നിര്‍ദേശം പരിഗണിച്ചുമാണ് ഷട്ടറുകള്‍ രാവിലെ തുറക്കാന്‍ തീരുമാനിച്ചത്. പെരിയാറില്‍ ജലനിരപ്പ് താഴ്ന്ന നിലയിലാണ്. പെരിയാറിലേക്ക് ഡാമിലെ വെള്ളം ഒഴുക്കുകയാണെങ്കിലും ആശങ്കപ്പെടേണ്ട നിലയില്‍ പെരിയാറില്‍ ജലനിരപ്പ് ഉയരില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Story Highlights : Mullaperiyar shutter will open on 10am
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here