‘തദ്ദേശ തെരഞ്ഞെടുപ്പ് വിവിധ ഘട്ടമായി നടത്തുന്നതിനുള്ള ചർച്ചകൾ നടത്തും’; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

തദ്ദേശ തിരഞ്ഞെടുപ്പ് ഒരുഘട്ടമായല്ല നടക്കുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ. പ്രത്യേക സാഹചര്യമായതുകൊണ്ട് തെരഞ്ഞെടുപ്പ് വിവിധ ഘട്ടമായി നടത്തുന്നതിനുള്ള ചർച്ചകൾ നടത്തും. തെരഞ്ഞെടുപ്പിന് സംസ്ഥാനം പൂർണ സജ്ജമാണെന്നും തെരഞ്ഞെടുപ്പ് കമ്മീൻ അറിയിച്ചു.
തലേന്ന് കൊവിഡ് ബാധിക്കുന്നവർക്ക് വോട്ടുരേഖപ്പെടുത്താൻ പിപിഇ കിറ്റെന്ന നിർദേശം ആരോഗ്യവകുപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചീഫ്‌സെക്രട്ടറി, ഡിജിപി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷണർ.
Story Highlights – negotiation for holding local election in verious phases state election commissioner
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here