വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം കാണാൻ കുടുംബത്തിന് അനുമതി

വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ മൃതദേഹം കാണാൻ കുടുംബത്തിന് അനുമതി. വയനാട് ജില്ലാകളക്ടറാണ് അനുമതി നൽകിയത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയാലാണ് വേൽമുരുകന്റെ മൃതദേഹമുള്ളത്. ഇവിടെ എത്തിയാകും ബന്ധുക്കൾ മൃതദേഹം കാണുക.

പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വേൽമുരുകന്റെ മൃതദേഹം ഇന്നലെ രാത്രിയാണ് പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചത്. ഏറ്റുമുട്ടലിനിടെ ഓടി രക്ഷപ്പെട്ട വേൽമുരുകനൊപ്പം ഉണ്ടായിരുന്ന അഞ്ച് പേർക്കായി തണ്ടർബോൾട്ട് വനത്തിൽ കാര്യമായ തിരച്ചിൽ നടത്തുന്നുണ്ട്. ഇതിൽ ഒരാൾക്ക് ഏറ്റുമുട്ടലിൽ പരുക്കേറ്റതായും വിവരമുണ്ട്. തണ്ടർബോൾട്ടിലെ വിവിധ സംഘങ്ങൾ വ്യത്യസ്ത മേഖലകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്.

Story Highlights Maoist

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top