കൊവിഡിനെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കഴിഞ്ഞെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ

രാജ്യത്ത് കൊവിഡിനെ മികച്ച രീതിയിൽ പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കഴിഞ്ഞെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ. മഹാമാരിയെ കൈകാര്യം ചെയ്യാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സാധിച്ചില്ലെന്നും നഡ്ഡ പറഞ്ഞു. ബിഹാറിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദർഭംഗയിൽ തെരഞ്ഞടുപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നഡ്ഡ.
അമേരിക്കയിൽ തെരഞ്ഞടുപ്പ് ഫലങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ട്രംപിന് കൊവിഡിനെ പിടിച്ചു നിർത്താൻ സാധിച്ചില്ലെന്ന് ആരോപണമാണ് കൂടുതലും ഉയർന്നു കേൾക്കുന്നത്. എന്നാൽ ഈ സമയം ശരിയായ തീരുമാനങ്ങൾ എടുത്ത് മോദി രാജ്യത്തെ 130 കോടി ജനങ്ങളെ രക്ഷിച്ചു. ബിഹാർ തെരഞ്ഞടുപ്പ് കേവലം ഒരു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്നതിലുരി ബിഹാറിന്റെ ഭാവിക്കായുള്ള തിരഞ്ഞെടുപ്പാണിതെന്നും നഡ്ഡ വ്യക്തമാക്കി.
മാത്രമല്ല, രാഹുൽ ഗാന്ധിയെയും രൂക്ഷമായ ഭാഷയിൽ നഡ്ഡ വിമർശിച്ചു, പ്രധാനമന്ത്രിയെ വിമർശിക്കുന്നവർ രാജ്യത്തിന്റെ ദേശീയ താൽപര്യങ്ങളെയാണ് വിമർശിക്കുന്നത്. ബിഹാറിൽ ആർ.ജെ.ഡിയും കോൺഗ്രസും സി.പി.ഐ (എംഎൽ) പാർട്ടിയുമായുള്ള കൂട്ടുകെട്ടിനെയും നഡ്ഡ വിമർശിച്ചു.
Story Highlights – bjp national presidente jp nadda has said that prime ministr narendra modi was able to defend
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here