ഇന്ത്യയിൽ നിന്നുള്ള വന്ദേഭാരത് മിഷൻ സർവീസുകൾക്ക് ചൈനയിൽ വിലക്ക്

വന്ദേഭാരത് മിഷന്റെ ഭാഗമായി ചൈനയിൽ തിരികെ എത്തിയവരിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ചൈനയിൽ അനിശ്ചിത കാലത്തേക്ക് വിലക്ക് ഏർപ്പെടുത്തി.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള കൊമേഴ്‌സൽ വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു. അതേ സമയം രാജ്യത്ത് വന്ദേ ഭാരത് വിമാന സർവീസുകൾക്ക് പ്രവേശനം അനുവദിച്ചിരുന്നു.

എന്നാൽ, ചൈന നിലവിലെടുത്ത ഈ തീരുമാനം ചൈനയിലേക്ക് മടങ്ങിയെത്താൻ രജിസ്ട്രർ ചെയ്തവരുടെ യാത്ര അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. ‘മഹാമാരിയെ നേരിടാനുളള ന്യായമായ നടപടിയാണിതെ’ന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം നൽകുന്ന വിശദീകരണം. എന്നാൽ, ചൈനീസ് നയതന്ത്ര, സേവന, സി-വിസകൾ കൈവശമുളളവർക്ക് ഇത് ബാധകമല്ലെന്നും ചൈനീസ് വിലക്ക് ബാധകമല്ല. 2020 നവംബർ മൂന്നിന് ശേഷം നൽകിയ വിസകളുളളവർക്കും പ്രവേശന വിലക്കില്ല.

മാത്രമല്ല, അടിയന്തര- മാനുഷികാവശ്യങ്ങൾക്കായി ചൈന സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിസക്ക് ഇന്ത്യയിലെ ചൈനീസ് എംബസിയിലോ കോൺലേറ്റുകളിലോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Story Highlights China bans Vande Bharat Mission services from India

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top