Advertisement

സിപിഐഎം അടിയന്തര സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു

November 5, 2020
1 minute Read
CPIM Available Secretariat meeting

സിപിഐഎം അടിയന്തര സെക്രട്ടേറിയറ്റ് യോഗം എകെജി സെന്ററില്‍ ചേര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പിബി അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, എംഎ ബേബി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കരിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള കേന്ദ്ര നീക്കത്തെ എങ്ങനെ നേരിടാമെന്ന വിഷയമാണ്
യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സാഹചര്യവും യോഗം ചര്‍ച്ച ചെയ്തു എന്നാണ് സൂചന.

കേരളത്തില്‍ സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. എക്‌സിക്യൂട്ടിവ് ഓര്‍ഡറിലൂടെ ഉടന്‍ തന്നെ ഇത് നടപ്പാക്കാനാണ് പദ്ധതി. സിബിഐക്ക് നല്‍കിയ പൊതു സമ്മതം പിന്‍വലിക്കാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെയും ഹൈക്കോടതി നിര്‍ദേശമില്ലാതെയും കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരെയുടെ പരാതി പ്രകാരം സിബിഐ അന്വേഷണം തുടങ്ങുകയും, ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇത് സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു.

Story Highlights CPIM Available Secretariat meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top