Advertisement

പരോളിലിറങ്ങിയ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി

November 5, 2020
Google News 1 minute Read
Defendant on parole was found dead

തൃശൂരില്‍ പരോളിലിറങ്ങിയ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പംകണ്ടം സ്വദേശി മുണ്ടക്കല്‍ സുര എന്ന സുരേഷ് ആണ് മരിച്ചത്. വീടിനുപിന്നിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊലക്കേസില്‍ പരോളിലിറങ്ങിയ പ്രതിയാണ് ഇയാള്‍. അതേസമയം അയല്‍വാസികളായ സ്ത്രീകളെ ആക്രമിച്ചതിന് സുരേഷിനെതിരെ ഒല്ലൂര്‍ പൊലീസ് കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

Story Highlights Defendant on parole was

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here