മുന്നാക്ക സംവരണം ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

public interest litigation

സംസ്ഥാന സര്‍ക്കാരിന്റെ മുന്നാക്ക സംവരണം ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കോഴിക്കോട് സ്വദേശി പി.കെ. നജീം ആണ് സാമ്പത്തിക സംവരണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. സാമ്പത്തിക സംവരണത്തിന് ഭരണഘടനയില്‍ വ്യവസ്ഥയില്ലന്നും സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏര്‍പ്പെടുത്തിയ സംവരണം നിയമവിരുദ്ധമാണന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.

Story Highlights Forward reservation; High Court will hear public interest litigation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top