ഐപിഎൽ ക്വാളിഫയർ 1: മുംബൈക്ക് ബാറ്റിംഗ്

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ ആദ്യ ക്വാളിഫയറിൽ മുംബൈ ബാറ്റ് ചെയ്യും. ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് നായകൻ ശ്രേയാസ് അയ്യർ മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. മാറ്റങ്ങളില്ലാതെ ഡൽഹി ഇറങ്ങുമ്പോൾ ബുംറ, ബോൾട്ട്, ഹർദ്ദിക് എന്നിവർ മുംബൈ നിരയിൽ തിരികെ എത്തി. ധവാൽ കുൽക്കർണി, ജെയിംസ് പാറ്റിൻസൺ, സൗരഭ് തിവാരി എന്നിവർ പുറത്തിരിക്കും.
Read Also : ഐപിഎൽ: ഇന്ന് ആദ്യ ക്വാളിഫയർ; ഡൽഹിയും മുംബൈയും മുഖാമുഖം
ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായ് സ്റ്റേഡിയത്തിലാണ് മത്സരം. പോയിൻ്റ് ടേബിളിൽ മുംബൈ ഇന്ത്യൻസ് ഒന്നാമതും ഡൽഹി ക്യാപിറ്റൽസ് രണ്ടാമതും ആണ്. ഇന്നത്തെ മത്സരത്തിലെ വിജയി നേരിട്ട് ഫൈനലിൽ പ്രവേശിക്കും. പരാജയപ്പെടുന്ന ടീമിന് എലിമിനേറ്ററിൽ ഒരു തവണ കൂടി അവസരം ലഭിക്കും.
Story Highlights – mumbai indians vs delhi capitals qualifier toss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here