ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്നയുടെ പണമിടപാടിൽ ഇടപെട്ടത് : ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി

accountant venugopal statement against sivasankar

സ്വർണക്കളളക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗാപാലിന്റെ മൊഴിയെടുത്തു. ശിവശങ്കറിന്റെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്തത്. സ്വപ്ന ആദ്യം കൊണ്ടുവന്നത് 34 ലക്ഷം രൂപയാണെന്ന് വേണുഗോപാൽ സ്ഥിരീകരിച്ചു. ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്നയുടെ പണമിടപാടിൽ ഇടപെട്ടതെന്ന് വേണുഗോപാൽ മൊഴി നൽകി.

സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ച് ലോക്കറിൽ പലപ്പോഴായി പണമെടുത്ത് നൽകിയെന്നും വിവരങ്ങൾ അപ്പപ്പോൾ ശിവശങ്കറിനോട് പറഞ്ഞിരുന്നെന്നും വേണുഗോപാൽ ഇ.ഡിയോട് പറഞ്ഞു. സ്വപ്ന കൈമാറിയ തുക എത്രയെന്ന് അറിയില്ലെന്നായിരുന്നുവെന്നും എൻഫോഴ്‌സ്‌മെന്റ് മൊഴി നൽകി.

അതേസമയം, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനേയും ഹൈദരാബാദ് പെന്നാർ ഇൻഡസ്ട്രി ഉടമ ആദിത്യ റാവുവിനേയും എൻഫോഴ്‌സ്‌മെന്റ് ഒരുമിച്ചുത്തി ചോദ്യം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു.

Story Highlights accountant venugopal statement against sivasankar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top