വീടിന്റെ പ്ലാൻ ക്രമപ്പെടുത്താൻ കെ.എം ഷാജി നൽകിയ അപേക്ഷ തള്ളി

വീടിന്റെ പ്ലാൻ ക്രമപ്പെടുത്താനായി കെ.എം ഷാജി എം.എൽ.എ നൽകിയ അപേക്ഷ തള്ളി. കോഴിക്കോട് കോർപ്പറേഷനാണ് അപേക്ഷ തള്ളിയത്. പിഴവുകൾ തിരുത്തി വീണ്ടും അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

അനധികൃത നിർമാണം കണ്ടെത്തിയ നഗരസഭ ഷാജിക്ക് നോട്ടീസ് നൽകിയിരുന്നു. കോഴിക്കോട് മാലൂർകുന്നിലെ ഷാജിയുടെ വീട് ഇ.ഡിയുടെ ആവശ്യപ്രകാരം കോർപ്പറേഷൻ അളവെടുത്തപ്പോഴാണ് അനധികൃത നിർമാണം ശ്രദ്ധയിൽപ്പെട്ടത്. അനുമതിയില്ലാതെ 2,300 ചതുരശ്ര അടിയിൽ നിർമാണം നടത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

കെ.എം ഷാജിയുടെ വീട് ക്രമപ്പെടുത്താനുള്ള അപേക്ഷ പരിഗണിക്കുമെന്ന് കോഴിക്കോട് കോർപ്പറേഷൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇത് ക്രമപ്പെടുത്താൻ 1.38 ലക്ഷം നികുതിയും 15,000 രൂപ പിഴയും അടക്കേണ്ടി വരുമെന്ന സൂചന കോർപ്പറേഷൻ അധികൃതർ നൽകിയിരുന്നു.

Story Highlights K M Shaji

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top