കൊവിഡിനെ തോല്‍പിക്കാം; അടുത്ത മഹാമാരിയെ നേരിടാന്‍ തയാറായിരിക്കണം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡിനെ തോല്‍പിക്കാം എന്നാല്‍ മറ്റൊരു മഹാമാരിയെ നേരിടാന്‍ തയാറായിരിക്കണമെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന. സുസ്ഥിരമായ ലോകത്തിന് അടിത്തറ പാകാന്‍ ആരോഗ്യ- സംരക്ഷണ- സേവനങ്ങള്‍ വികസപ്പിക്കാന്‍ രാജ്യങ്ങള്‍ ശ്രദ്ധ ചെലുത്തണമെന്നും സംഘടന പ്രതിനിധികള്‍ പറഞ്ഞു. 73ാം ലോകാരോഗ്യ അസംബ്ലി യോഗത്തിലായിരുന്നു നിര്‍ദേശം. വെര്‍ച്വലായാണ് യോഗം നടന്നത്.
Read Also : ഇറ്റലിയുടെ കൊവിഡ് പ്രതിരോധത്തെ പ്രശംസിച്ച് പ്രധാനമന്ത്രി
കൊവിഡിനെ പല രാജ്യങ്ങളും കീഴ്‌പ്പെടുത്തിയതിനെ സംഘടന പ്രശംസിച്ചു. കൊവിഡ് വാക്‌സിനെ കുറിച്ചും സംഘടന പ്രതിനിധികള്‍ അഭിപ്രായമറിയിച്ചു. രാജ്യങ്ങള്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണെന്നും വാക്‌സിന്‍ ലഭ്യത ഉറപ്പിക്കണമെന്നും സംഘടന. സയന്‍സ്, പരിഹാരങ്ങള്‍, ഒരുമ എന്നിവയിലൂടെയാണ് കൊവിഡിനെ തോല്‍പിക്കാനാവുക എന്നും സംഘടന പറയുന്നു.
പൊതുജനങ്ങള്‍ക്ക് മികച്ച ആരോഗ്യ പരിപാലനം നല്‍കുന്ന രാജ്യങ്ങള്‍ക്ക് കൊവിഡിനെ ചെറുക്കാന്‍ സാധിച്ചുവെന്നും അവര്‍ അതിനെ അതിജീവിച്ചുവെന്നും സംഘടന. അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങള്‍ (2005) കൂടുതല്‍ ശക്തമായി നടപ്പാക്കാന്‍ കൊവിഡ് പോലുള്ള ആരോഗ്യ അത്യാഹിതങ്ങള്‍ക്കുള്ള തയാറെടുപ്പ് ശക്തിപ്പെടുത്താനുള്ള കരട് പ്രമേയം ലോകാരോഗ്യ അസംബ്ലി പരിഗണിക്കും.
Story Highlights – world health organisation, covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here