Advertisement

മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 7926 പേര്‍ക്കെതിരെ; നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 1390 പേര്‍ക്കെതിരെ കേസ്

November 6, 2020
3 minutes Read

മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് കേസെടുത്തത് 7926 പേര്‍ക്കെതിരെയാണ്. നിരോധനാജ്ഞ ലംഘിച്ചതിന് ഇന്ന് 19 കേസുകളും രജിസ്റ്റര്‍ ചെയ്തു. 38 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ആറ്, ആലപ്പുഴ ഒന്ന്, ഇടുക്കി ഒന്ന്, എറണാകുളം റൂറല്‍ നാല്, തൃശൂര്‍ റൂറല്‍ ഒന്ന്, കോഴിക്കോട് സിറ്റി മൂന്ന്, കോഴിക്കോട് റൂറല്‍ ഒന്ന്, വയനാട് ഒന്ന്, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം സിറ്റി 11, തൃശൂര്‍ റൂറല്‍ ആറ്, കോഴിക്കോട് സിറ്റി 21 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1390 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 491 പേരാണ്. 44 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റീന്‍ ലംഘിച്ചതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

  • തിരുവനന്തപുരം സിറ്റി – 165, 14, 2
  • തിരുവനന്തപുരം റൂറല്‍ – 257, 177, 4
  • കൊല്ലം സിറ്റി – 231, 34, 26
  • കൊല്ലം റൂറല്‍ – 516, 0, 0
  • പത്തനംതിട്ട – 42, 45, 0
  • ആലപ്പുഴ- 40, 17, 2
  • കോട്ടയം – 8, 4, 0
  • ഇടുക്കി – 9, 2, 0
  • എറണാകുളം സിറ്റി – 4, 14, 0
  • എറണാകുളം റൂറല്‍ – 3, 0, 0
  • തൃശൂര്‍ സിറ്റി – 6, 6, 2
  • തൃശൂര്‍ റൂറല്‍ – 18, 23, 5
  • പാലക്കാട് – 6, 12, 0
  • മലപ്പുറം – 10, 10, 1
  • കോഴിക്കോട് സിറ്റി – 3, 12, 1
  • കോഴിക്കോട് റൂറല്‍ – 12, 31, 1
  • വയനാട് – 2, 0, 0
  • കണ്ണൂര്‍ – 3, 0, 0
  • കാസര്‍ഗോഡ് – 55, 90, 0

Story Highlights cases registered against 7926 people for not wearing masks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top