Advertisement

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സിപിഐഎം; അന്വേഷണം രാഷ്ട്രീയ പ്രേരിതമാകുന്നു

November 6, 2020
Google News 1 minute Read

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സിപിഐഎം. അന്വേഷണങ്ങള്‍ രാഷ്ട്രീയ പ്രേരിതം ആകുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം മുഖ്യമന്ത്രിയാണ്.

സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് ഇതിന്റെ സൂചനയായാണ് സിപിഐഎം കാണുന്നത്. ഇത് തുറന്നുകാട്ടാനും പ്രതിരോധിക്കാനും നടപടി വേണമെന്നും സിപിഐഎം സെക്രട്ടേറിയറ്റില്‍ ആവശ്യമുയര്‍ന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 16 ന് ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കും.

കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുകഴിഞ്ഞു. അന്വേഷണ ഏജന്‍സികള്‍ അതിരുകടക്കുന്നുവെന്നതാണ് കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

Story Highlights CPIM against central agencies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here