ഐപിഎൽ എലിമിനേറ്റർ: ബാംഗ്ലൂരോ ഹൈദരാബാദോ?; ഇന്നറിയാം

ഐപിഎൽ 13ആം സീസണിലെ ആദ്യ എലിമിനേറ്ററിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 7.30ന് അബുദാബി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഇന്നത്തെ മത്സരത്തിലെ വിജയികൾ രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഇന്നത്തെ കളിയിൽ പരാജയപ്പെടുന്നവർക്ക് നാട്ടിലേക്ക് മടങ്ങാം.
അവസാനം നടന്ന മൂന്ന് കളികളും വിജയിച്ചാണ് സൺറൈസേഴ്സ് അവസാന നാലിലേക്ക് ടിക്കറ്റെടുത്തത്. അതിൽ അവസാനത്തെ ജയം ഫൈനലിസ്റ്റുകളായ മുംബൈയോടായിരുന്നു. അല്പം കൂടി വിശദമാക്കിയാൽ ഇപ്പോൾ ഇപ്പോൾ പ്ലേ ഓഫിലുള്ള മൂന്ന് ടീമുകളെയാണ് അവസാന മൂന്നു മത്സരങ്ങളിൽ ഹൈദരാാബാദ് തുടർച്ചയായി പരാജയപ്പെടുത്തിയത്. ഫോമിൻ്റെ പാരമ്യതയിലാണ് ടീം. ബെയർസ്റ്റോയ്ക്ക് പകരം ഓപ്പണിംഗിൽ സാഹ വന്നത് ടീമിൻ്റെ ആകെ ബാലൻസ് മെച്ചപ്പെടുത്തിയിട്ടുണ്ട്. സാഹയും വാർണറും ചേർന്ന് നൽകുന്ന എക്സ്പ്ലോസിവ് സ്റ്റാർട്ട്. അത് തുടരാൻ കെല്പുള്ള മധ്യനിര എന്നിങ്ങനെ ശക്തമായ ബാറ്റിംഗ് നിര. സന്ദീപ് ശർമ്മ, റാഷിദ് ഖാൻ, നടരാജൻ എന്നിങ്ങനെ മികച്ച ബൗളിംഗ് ഡിപ്പാർട്ട്മെൻ്റ്. ഹൈദരാബാദിനാണ് മേൽക്കൈ.
ബാംഗ്ലൂർ ഇപ്പോഴും പരുങ്ങലിലാണ്. നന്നായി തുടങ്ങിയിട്ട് അവസാനത്തെ നാലു മത്സരങ്ങളിൽ അവർ പരാജയപ്പെട്ടു. ദേവ്ദത്ത് റൺസ് കണ്ടെത്തുന്നുണ്ടെങ്കിലും സ്ട്രൈക്ക് റേറ്റ് ഒരു ആശങ്കയാണ്. വിരാട് കോലിയുടെ ഫോം ഇല്ലായ്മയാണ് ആർസിബിയുടെ പ്രധാന പോരായ്മ. എബി ഡിവില്ല്യേഴ്സ് സ്ഥിരത കാണിക്കാത്തതും ബാംഗ്ലൂരിന് തലവേദനയാകും. ബൗളിംഗ് ഡിപ്പാർട്ട്മെൻ്റും അത്ര ലീതൽ അല്ല. ക്രിസ് മോറിസിൻ്റെ പരുക്ക് ഭേദമായില്ലെങ്കിൽ ബൗളിംഗ് വീണ്ടും ദുർബലമാകും. പ്രത്യേകിച്ചും ഡെത്ത് ഓവർ ബൗളിംഗ്.
Story Highlights – royal challengers bangalore vs sunrisers hyderabad ipl eliminator
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here