ദീപാവലിയോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നത് നിരോധിച്ച് കർണാടക സർക്കാർ

ദീപാവലിയോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നത് നിരോധിച്ച് കർണാടക സർക്കാർ. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സഹചര്യത്തിലാണ് പടക്കങ്ങളുടെ ഉപയോഗം നിരോധിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ വ്യക്തമാക്കി.

പടക്കം പൊട്ടിക്കുന്നത് മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കൊവിഡ് രോഗികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പടക്കങ്ങളുടെ നിരോധനം ഏർപ്പെടുത്തിയത്.

മുൻപ്, ഡൽഹി, രാജസ്ഥാൻ, ഒഡീഷ എന്നീ സംസ്ഥാനങ്ങളും ദീപാവലിക്ക് പടക്കങ്ങൾ നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. മാത്രമല്ല, പടക്കങ്ങൾ പൊട്ടിക്കരുതെന്ന് മഹാരാഷ്ട്ര സർക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.

Story Highlights karnataka ban fire cracks in dewali

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top