ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി കുമ്മനം രാജശേഖരന്‍ ചുമതല ഏറ്റെടുത്തു

Sri Padmanabha Swamy Temple

കള്ളക്കേസ് ചുമത്തി തന്നെ കരിവാരി തേക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നതെന്ന് കുമ്മനം രാജശേഖരന്‍. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി ചുമതല ഏറ്റെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണ സമിതി അംഗമായതില്‍ വലിയ സന്തോഷമുണ്ട്. ഉത്തരവ് ലഭിച്ച അന്ന് തന്നെ തന്നെ ക്രിമിനല്‍ കേസില്‍ പ്രതിയാക്കി. കേസില്‍ തനിക്ക് പങ്കില്ല എന്ന് തെളിയിച്ച ശേഷമാണ് ചുമതല ഏറ്റെടുത്തതെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

ആറന്‍മുള വിമാനത്താവളത്തിനെതിരെയുള്ള സമര കാലം മുതല്‍ തനിക്കെതിരെ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എം. ശിവശങ്കറിന്റെ അറസ്റ്റ് മറയ്ക്കാന്‍ വേണ്ടിയുള്ള ശ്രമമായിരുന്നു ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. ബിജെപി നേതാക്കള്‍ക്ക് കള്ളക്കേസ് ചുമത്തിയതില്‍ പങ്കില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ശോഭ സുരേന്ദ്രന്റെ വിമര്‍ശനത്തിന് പാര്‍ട്ടി പ്രസിഡന്റ് മറുപടി നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് തടസമാകുന്ന ഒര് സമീപനവും ഉണ്ടാകരുതെന്നാണ് തന്റെ നിലപാടെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. കേരളത്തില്‍ ബിജെപിയിലേയ്ക്ക് കൂടുതല്‍ പേര്‍ വരുന്നു. ഈ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Story Highlights Kummanam Rajasekharan, Central Government Representative, Sri Padmanabha Swamy Temple

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top