തദ്ദേശ തെരഞ്ഞെടുപ്പില്‍ റെക്കോഡ് വിജയം നേടും: മുല്ലപ്പള്ളി രാമചന്ദ്രന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സര്‍വകാല റെക്കോഡ് വിജയം നേടുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് കാര്യക്ഷമമായ അഴിമതി രഹിതമായ ഭരണമാണ്. അത് കാഴ്ചവയ്ക്കാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും മാത്രമേ സാധിക്കൂ. ജനങ്ങള്‍ വലിയ മാറ്റമാണ് ആഗ്രഹിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
Read Also : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി; കൊവിഡ് രോഗികള്‍ക്ക് പോസ്റ്റല്‍ വോട്ടിന് സൗകര്യം
നല്ല ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍ തന്നെയാകും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുക, അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പില്‍ ആര് വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നേടുന്ന എല്‍ഡിഎഫിന്റെ പതിവ് ഈ തവണ ഒരു കടങ്കഥയായി മാറുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായാണ് നടത്തുന്നത്. കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ടിന് സൗകര്യം ഉണ്ടാകും. തെരഞ്ഞെടുപ്പ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും. മാസ്‌ക്ക്, ഗ്ലൗസ്, സാനിറ്റൈസര്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ കര്‍ശനമായി നടപ്പിലാക്കും.
Story Highlights – local body elections, Mullappally Ramachandran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here