തദ്ദേശ തെരഞ്ഞെടുപ്പ്; കൊവിഡ് രോഗികൾക്കും ക്വാറന്റീനിൽ ഉളളവർക്കും പോസ്റ്റൽ വോട്ട് രേഖപ്പെടുത്താം

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്കും ക്വാറന്റീനിൽ ഉളളവർക്കും പോസ്റ്റൽ വോട്ട് രേഖപ്പെടുത്താൻ അനുവദിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ.

വോട്ട് ചെയ്യുന്നതിന് മൂന്ന് ദിവസം മുൻപ് കൊവിഡ് പോസിറ്റീവായവർ പാസിറ്റീവ് സർട്ടിഫിക്കറ്റ് സഹിതം റിട്ടേണിംഗ് ഓഫീസറിന് അപേക്ഷ നൽകണം. വോട്ട് രേഖപ്പെടുത്തി ഡിക്ലറേഷൻ സഹിതം അത് തിരിച്ചയക്കാം.

മാത്രമല്ല, ക്വാറന്റീനിലുള്ളവർ പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്യുന്ന കാര്യവും പരിഗണനയിലാണ്. വോട്ടെണ്ണൽ ദിവസം രാവിലെ വരെ ലഭിക്കുന്ന തപാൽ വോട്ടുകൾ എണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

Story Highlights Local elections; Postal votes can be cast for Kovid patients and those on the quarantine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top