അശ്ലീല വിഡിയോ ചിത്രീകരിച്ചു; നടി പൂനം പാണ്ഡെയ്ക്കും ഭർത്താവിനും ജാമ്യം

poonam pandey husband gets bail

അശ്ലീല വിഡിയോ ചിത്രീകരിച്ച കേസിൽ നടി പൂനം പാണ്ഡെയ്ക്കും ഭർത്താവ് സാം അഹ്മദ് ബോംബെയ്ക്കും ജാമ്യം. ഗോവയിലെ കനാകോനയിലെ ചപോളി ഡാമിൽ ചിത്രീകരിച്ച അശ്ലീല വിഡിയോയെ തുടർന്നാണ് ഇരുവർക്കുമെതിരെ ഗോവ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

തുടർന്ന് ഇന്ന് 10 മണിയോടെ കാനാകോന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചു. ആറ് ദിവസം പൊലീസ് സ്റ്റേഷനിൽ വന്ന് ഒപ്പിടണം, ഗോവ വിടാൻ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 20,000 രൂപ കെട്ടിവച്ച ശേഷം മാത്രമേ ഇരുവരെയും ജയിൽ മോചിതരാക്കുകയുള്ളു.

അതേസമയം, ചപോലി ഡാമിലുണ്ടായിരുന്ന ആറ് ജലവിതരണ വിഭാഗം ജീവനക്കാരെയും കേസിനോടനുബന്ധിച്ച് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

Story Highlights poonam pandey husband gets bail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top