ഉണ്ണികുളത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; അയല്‍വാസി അറസ്റ്റില്‍

arrest

കോഴിക്കോട് ഉണ്ണികുളത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. 32 കാരനായ നെല്ലിപ്പറമ്പില്‍ രതീഷ് ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി ഇപ്പോഴും ഗുരുതരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Read Also : കൊവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു

അയല്‍വാസിയായ രതീഷിനെ ഇന്നലെ രാത്രിയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. 24 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. റൂറല്‍ എസ്പി പി ഏ ശ്രീനിവാസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്.

സ്വകാര്യ ഭാഗത്ത് മുറിവടക്കമുള്ള ഗുരുതരമായ പരുക്കുള്ള പെണ്‍കുട്ടി അബോധാവസ്ഥയിലായതിനാല്‍ ഇപ്പോഴും പൊലീസിന് മൊഴിയെടുക്കാനായിട്ടില്ല. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെയും കൂട്ടുകാരന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്തെ കരിങ്കല്‍ ക്വാറിയില്‍ പണിയെടുക്കുന്നവരാണ് നേപ്പാളി സ്വദേശികളായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍.

Story Highlights unnikulam sexual abuse, kozhikkode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top