Advertisement

ഐപിഎൽ എലിമിനേറ്റർ: ബാംഗ്ലൂരിനു ബാറ്റിംഗ്; ഹൈദരാബാദിൽ സാഹ പുറത്ത്

November 6, 2020
Google News 2 minutes Read
srh rcb ipl eliminator

ഐപിഎൽ 13ആം സീസണിലെ എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ബാറ്റ് ചെയ്യും. ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് നായകൻ ഡേവിഡ് വാർണർ ആർസിബിയെ ബാറ്റിംഗിനയക്കുകയായിരുന്നു. പരുക്കേറ്റ് വൃദ്ധിമാൻ സാഹ പുറത്തായപ്പോൾ ശ്രീവത്സ് ഗോസ്വാമി പകരക്കാരനായി എത്തി. നാല് മാറ്റങ്ങളുമായാണ് ആർസിബി ഇറങ്ങുന്നത്. പരുക്കേറ്റ മോറിസിനു പകരം മൊയീൻ അലിയും ജോഷ് ഫിലിപ്പെയ്ക്ക് പകരം ആരോൺ ഫിഞ്ചും ഇസുരു ഉദാനയ്ക്ക് പകരം ആദം സാമ്പയും ഷഹബാസ് അഹ്മദിനു പകരം നവദീപ് സെയ്നിയും ടീമിലെത്തി.

ഇന്ത്യൻ സമയം വൈകിട്ട് 7.30ന് അബുദാബി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഇന്നത്തെ മത്സരത്തിലെ വിജയികൾ രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഇന്നത്തെ കളിയിൽ പരാജയപ്പെടുന്നവർക്ക് നാട്ടിലേക്ക് മടങ്ങാം.

അവസാനം നടന്ന മൂന്ന് കളികളും വിജയിച്ചാണ് സൺറൈസേഴ്സ് അവസാന നാലിലേക്ക് ടിക്കറ്റെടുത്തത്. അതിൽ അവസാനത്തെ ജയം ഫൈനലിസ്റ്റുകളായ മുംബൈയോടായിരുന്നു. അല്പം കൂടി വിശദമാക്കിയാൽ ഇപ്പോൾ ഇപ്പോൾ പ്ലേ ഓഫിലുള്ള മൂന്ന് ടീമുകളെയാണ് അവസാന മൂന്നു മത്സരങ്ങളിൽ ഹൈദരാാബാദ് തുടർച്ചയായി പരാജയപ്പെടുത്തിയത്. ഫോമിൻ്റെ പാരമ്യതയിലാണ് ടീം. എന്നാൽ, സാഹയെ നഷ്ടമായത് അവർക്ക് കനത്ത തിരിച്ചടിയാകും.

ബാംഗ്ലൂർ ഇപ്പോഴും പരുങ്ങലിലാണ്. നന്നായി തുടങ്ങിയിട്ട് അവസാനത്തെ നാലു മത്സരങ്ങളിൽ അവർ പരാജയപ്പെട്ടു. ദേവ്ദത്ത് റൺസ് കണ്ടെത്തുന്നുണ്ടെങ്കിലും സ്ട്രൈക്ക് റേറ്റ് ഒരു ആശങ്കയാണ്. വിരാട് കോലിയുടെ ഫോം ഇല്ലായ്മയാണ് ആർസിബിയുടെ പ്രധാന പോരായ്മ. എബി ഡിവില്ല്യേഴ്സ് സ്ഥിരത കാണിക്കാത്തതും ബാംഗ്ലൂരിന് തലവേദനയാകും. ബൗളിംഗ് ഡിപ്പാർട്ട്മെൻ്റും അത്ര ലീതൽ അല്ല. സെയ്നി, മോറിസ് എന്നീ രണ്ട് ബൗളർമാരും ഇല്ലാത്തത് ആർസിബിക്ക് തിരിച്ചടിയാണ്. ഭേദപ്പെട്ട പ്രകടനങ്ങൾ നടത്തിയിരുന്ന ഫിലിപ്പെയ്ക്ക് പകരം ഫിഞ്ചിനെ ടീമിൽ എത്തിച്ചത് ആശ്ചര്യപ്പെടുത്തുന്നുണ്ട്.

Story Highlights sunrisers hyderabad vs royal challengers bangalore IPL eliminator toss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here