Advertisement

വാട്സപ്പ് യുപിഐയ്ക്ക് അനുമതി; ഇനി ആപ്പിലൂടെ പണമയക്കാം

November 6, 2020
Google News 2 minutes Read
WhatsApp Pay now available

പ്രമുഖ ഇൻസ്റ്റൻ്റ് മെസേജിങ് സേവനമായ വാട്സപ്പ് യുപിഐക്ക് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അനുമതി. ഇതോടെ ഇനി മുതൽ ഉപയോക്താക്കൾക്ക് ആപ്പിലൂടെ യുപിഐ സേവനം ഉപയോഗിച്ച് പണം കൈമാറാൻ സാധിക്കും. രാജ്യത്തെ 40 കോടി ഉപയോക്താക്കൾക്ക് പുതിയ സംവിധാനം പ്രയോജനം ചെയ്യുമെന്നും വാട്‌സപ്പ് വഴി പണമിടപാട് നടത്തുന്നതിന് ഒരു തരത്തിലുള്ള ഫീസും ഈടാക്കില്ലെന്നും സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു.

രണ്ടു വർഷമായി വാട്സപ്പ് പേയ്മെൻ്റ് സർവീസ് അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. രാജ്യത്തെ അഞ്ച് പ്രമുഖ ബാങ്കുകളുമായി പാർട്ണർഷിപ്പിലെത്തിയിട്ടുണ്ട്. യുപിഐ വഴിയുള്ള പണക്കൈമാറ്റം 160 ബാങ്കുകൾ വഴി നടത്താനാവുമെന്ന് പത്രക്കുറിപ്പിലൂടെ സക്കർബർഗ് അറിയിച്ചു.

Read Also : ‘ടിക്ക്ടോക്ക് പ്രോയ്ക്ക് വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യൂ’; വാട്സപ്പ് സന്ദേശത്തിൽ കാത്തിരിക്കുന്നത് സൈബർ കുറ്റവാളികൾ

വാട്സപ്പ് തുറന്ന് മൂന്ന് കുത്തുകളുള്ള ഐക്കൺ സെലക്ട് ചെയ്യുക. പോപ്പപ്പ് മെനുവിൽ നിന്ന് പേയ്മെൻ്റ്സ്-ആഡ് പേയ്മെൻ്റ്സ് സെലക്ട് ചെയ്യുക. വരുന്ന പട്ടികയിൽ നിന്ന് നമ്മുടെ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക. തുടർന്ന് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോൺ നമ്പർ വെരിഫൈ ചെയ്യും. എസ് എം എസിലൂടെയാവും വെരിഫിക്കേഷൻ. വാട്സപ്പ് നമ്പർ തന്നെയാവണം ബാങ്കിലെ ഫോൺ നമ്പർ. പിന്നീട് യുപിഐ പിൻ രേഖപ്പെടുത്തണം. ഇതോടെ വാട്സപ്പ് യുപിഐ സേവനം പ്രവർത്തിച്ചു തുടങ്ങും.

Story Highlights WhatsApp Pay now available for users in India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here